Saturday, 16 November 2024

ഇപ്പോഴത്തെ ചിന്തയും, നാളത്തെ അനുഭവവും

Your thoughts are create your life എന്ന്‌ ഇംഗ്ലീഷിൽ ഒരു പഴമൊഴിയുണ്ട്. ഇതു 100 ശതമാനം സത്യമാണ്. നമ്മുടെ ഇന്നലത്തെ ചിന്തകളുടെ ബാക്കി പത്രമാണ് നമ്മുടെ ഇന്നത്തെ ജീവിതം. അതുപോലെതന്നെ നമ്മുടെ ഇപ്പോഴത്തെ ചിന്തകളുടെ ബാക്കി പത്ര മായിരിക്കും നമ്മുടെ നാളത്തെ ജീവിതം.
     ഇന്നത്തെ ജീവിതം സുഖകാരം അല്ലെങ്കിലും നാളത്തെ ജീവിതം സുഖകരമാക്കാൻ പ്രയത്നിക്കേണ്ടത് ഓരോരുത്തരുടെയും കടമയാണ്. എങ്ങനെ ഇതു സാധിക്കാം എന്നു നോക്കാം.
      നമ്മുടെ മനസ്സിലൂടെ ലക്ഷക്കണക്കിന് ചിന്തകൾ ദിവസേന വന്നും പോയുമിരിക്കുന്നുണ്ട്. ഇതിൽ ഓരോരുത്തരുടെയും സംസ്കാരനനുസരിച്ചു ചീത്തയും നല്ലതുമൊക്കെ ഉണ്ടാവും. ഇതിൽ ചീത്ത ചിന്തകൾ ഏറിയാൽ അനുഭവവും അങ്ങനെതന്നെ ആയിരിക്കുമല്ലോ. നല്ല ചിന്തകളുടെ വിത്ത് മനസ്സിൽ പാകുക. അതിനെപ്പറ്റി ചിന്തിക്കുക.
       നല്ലചിന്തകൾ മനസ്സിൽ പാകുന്നത് എങ്ങനെ എന്നല്ലേ? അതിന് affirmaation അഥവാ ദൃഡപ്രത്യജ്ഞ വാചകങ്ങൾ ഉപയോഗിക്കാം. ദിവസവും ഉണർന്ന ഉടനെയും ഉറങ്ങുന്നതിനു മുൻപും ഇത്തരം വാചകങ്ങൾ കുറേ പ്രാവശ്യം ഉരുവിടുകയാണ് വേണ്ടത്. 
ഇനി കുറച്ചു പോസിറ്റീവ് affirmaations നോക്കാം.
    ഞാൻ എപ്പോഴും ക്രിയാത്മക ചിന്തകളും പ്രവർത്തിയിലും മുഴുകും.
   ഞാൻ എല്ലാവരോടും സ്നേഹത്തോടെയും, സൗഹൃദത്തോടെയും ഇടപെടും.
    എന്റെ ചിന്തകളുടെ അധിപൻ ഞാനാണ്.
    എല്ലാ നന്മകളും എന്നിലേക്ക്‌ വന്നുകൊണ്ടിരുളിക്കുന്നു.         ഞാൻ ആരോഗ്യവാൻ ആണ്, 
ഞാൻ സന്തോഷവാൻ ആണ്.
        കൂടുതൽ പോസിറ്റീവ് affirmaation കണ്ടെത്തുകയും നേരത്തെ പറഞ്ഞപോലെ ഉരുവിടുകയും ചെയ്യുക. നല്ലൊരു നാളെ ആശംസിക്കുന്നു. Thank you🙏

No comments:

Post a Comment