Wednesday, 13 September 2023

മന:സ്സുഖം

എല്ലാവർക്കും വേണ്ടത് സുഖമാണ്. സുഖമായിരിക്കാനാണ് ഓരോരുത്തരും പെടാപാട് ചെയ്യുന്നത്. ഭൗതികമായും മാനസികമായും രണ്ടു സുഖങ്ങൾ മനുഷ്യന് ആവശ്യമാണ്. നല്ല വീട്, നല്ല വസ്ത്രങ്ങൾ, നല്ല കൂട്ടുകെട്ട്, കുടുംബം, കൂട്ടുകാർ ഒക്കെ ഭൗതിക സുഖം പ്രദാനം ചെയ്യുന്നു. എന്നാൽ ഇതൊക്കെ ഉണ്ടായിട്ടും മനസ്സിന് സുഖം ലഭിക്കുന്നില്ല. ഈ ഒരു സുഖത്തിനു മനുഷ്യൻ കണ്ടെത്തുന്നത് ഇന്ന് ലഹരിയാണ്. മദ്യവും, പുകവലിയും, മാരകമായ മയക്കുമരുന്നുകളും ഉപയോഗിച്ച് ഒടുവിൽ മനസ്സ് മരവിച്ചു അക്രമത്തിന്റെ പാതയിൽ സ്വന്തം മക്കളെപ്പോലും കൊല്ലുന്ന വാർത്തകൾ ഈയിടെ നമ്മൾ കേട്ടു.എന്നാൽ മനസ്സിനെ ശാന്തമാക്കാനും ശക്തമാക്കാനും ദിവസവും ചെയ്യേണ്ടു കാര്യങ്ങൾ നമ്മുടെ ഭാരതത്തിലെ  അചാര്യന്മാർതന്നെ നമുക്ക് സംഭാവന നൽകിയിട്ടുണ്ട്. അത് നിത്യേന അനുഷ്ഠിക്കുകയെ വേണ്ടൂ.
      രണ്ടു കാര്യങ്ങൾ മനസ്സിനെ ശാന്തമാക്കാണും ശക്തമാക്കാനും നമുക്ക് ചെയ്യാൻ കഴിയും.
1- ജപം : ഇന്ന്  അഫീർമാഷൻ എന്ന് ആധുനിക മനസ്സാസ്ത്രം വിളിക്കുന്ന മനശ്ശാസ്ത്ര ടെക്റ്റിക് തന്നെയാണ് ജപം. എല്ലാവർക്കും ഒരു ഇഷ്ട ദേവത ഉണ്ടാവുമല്ലോ. ആ ദേവതയുടെ മന്ത്രം കുറഞ്ഞത് 108 പ്രാവശ്യമെങ്കിലും ജപിക്കുക. രാവിലെയും വൈകീട്ടും കുളികഴിഞ്ഞു സ്വസ്ഥമായി ഇരുന്നു ജപിക്കുന്നതാണ് ഉത്തമം. ഇതൊന്നും കഴിയാത്തവർ യാത്രയിലും, നടത്തത്തിലും ഒക്കെ ജപിക്കാം. എന്നാൽ മറ്റെന്തെങ്കിലും ജോലി ചെയ്യുമ്പോൾ ജപിക്കരുത്. അപ്പോൾ ജോലിയിൽ മാത്രം ശ്രദ്ദിക്കുക.ജപം ജീവിതത്തിന്റെ ഒരു ഭാഗമാക്കിയാൽ പിന്നെ "മനസ്സുഖം "അന്വേഷിച്ചുപോകേണ്ടതില്ല. അത് നമ്മുടെ ഉള്ളിൽത്തന്നെ ആയിരുന്നു എന്ന് മനസ്സിലാകും."ഓം നമഃശിവായ, ഓം ശ്രീ ഗണപതായ നമഃ", "ഓം "
തുടങ്ങിയ മന്ത്രങ്ങളൊക്കെ 
ഉൾപ്പെടുത്താം
2-Mindfull meditation. ജപത്തിൽ താല്പര്യം ഇല്ലാത്തവർക്ക് mindful meditaation ചെയ്യാം. Medittation എന്ന് കേൾക്കുമ്പോൾ എന്തോ വലിയ, ചെയ്യാൻ കഴിയാത്ത കാര്യമാണെന്നൊക്കെ അന്ധമായ ധാരണ പൊതുവെ ഉണ്ട്. അത് തെറ്റാണ്. ആർക്കും എപ്പോളും മെഡിറ്റേഷൻ ചെയ്യാം. അതിനു തയ്യാറാവണം എന്നെ ഉള്ളൂ. മനസ്സിനെ ശാന്തവും സ്വസ്ഥവുമാക്കാനുമുള്ള ടെക്നിക് ആണ് mindfull meditation. ഇത് ചെയ്യേണ്ട രീതി :
     സ്വസ്ഥമായി ഒരു കസേരയിൽ ഇരിക്കുക. കണ്ണുകൾ അടക്കുക. ദീർഘമായി ശ്വാസം എടുക്കുക, പുറത്തേക്കു വിടുക. ഈ സമയം ശ്രദ്ധ ശ്വാസം എടുക്കുന്നതിലും പുറത്തേക്കു വിടുന്നതിലും മാത്രം ആയിരിക്കണം. എന്നാൽ തുടക്കത്തിൽ മനസ്സിൽ പല ചിന്തകളും കടന്നുവരും. അതിനെ stop ആക്കാനൊന്നും ശ്രമിക്കേണ്ട. അത് വന്നോട്ടെ, പൊയ്ക്കോട്ടേ, അതിനെ അറിയുക മാത്രം ചെയ്യുക. ശരീരത്തിൽ വേദന, കോച്ചിപ്പിടുത്തം ഒക്കെ തോന്നാം.അത് അറിയുന്നു.അപ്പോളൊക്കെ ശ്വാസത്തിൽ മാത്രം ശ്രദ്ധ കൊടുക്കുക.അങ്ങനെ ചെയ്യുമ്പോൾ മനസ്സ് ക്രമേണ  ശാന്തവും ശക്തവുമായി വരുന്നത് അനുഭവിച്ചറിയുവാൻ കഴിയും.ദിവസവും 20 മിനിട്ട് രണ്ടുപ്രാവശ്യം പ്രാക്ടീസ് ചെയ്‌താൽ മതിയാവും.
       ഈ ലോകത്തു നമുക്ക് ഇഷ്ടമുള്ളതൊക്കെ വിലകൊടുത്തു വാങ്ങാൻ കഴിയും. എന്നാൽ മനസ്സമാധാനം മാത്രം വിലകൊടുത്താൽ കിട്ടില്ല. അതിനു ഭഗവത്ഗീത പറയുംപോലെ  "മനസ്സിനെ മനസ്സുകൊണ്ട് ഉദ്ദരിക്കുക"യെ നിവൃത്തിയുള്ളൂ. അതിനു ഈ രണ്ടു വഴികളും ഫലപ്രദമാണ്. Thankaall🙏

No comments:

Post a Comment